CricketLatest NewsNewsSports

എന്താണ് പിങ്ക് ബോൾ? സവിശേഷതകളെന്തൊക്കെ?

ചുവപ്പ്, വെള്ള, പിങ്ക് എന്നിങ്ങനെ മൂന്ന് കളറിലുള്ള ബോളുകളാണ് ക്രിക്കറ്റിൽ വിവിധ ഫോർമാറ്റുകൾക്കായി ഉപയോഗിക്കുന്നത്. ഏകദിന, ടി20 മത്സരങ്ങൾക്ക് വെള്ളയും, പകൽ നടത്തുന്ന ടെസ്റ്റുകൾക്ക് ചുവപ്പുമാണ് ഉപയോഗിക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റുകൾക്ക് പിങ്ക് പന്താണ് ഉപയോഗിക്കുന്നത്. കോർക്ക്, റബ്ബർ, കമ്പിളി നൂൽ എന്നി വസ്തുക്കൾ കൊണ്ടാണ് മൂന്ന് പന്തുകളും നിർമ്മിക്കുന്നത്.

പിങ്ക് ബോളിന്റെ കാര്യത്തിൽ കൂടുതൽ കാഴ്ച ലഭിക്കാനും തിളങ്ങാനുമായി വർണിഷും ഉപയോഗിക്കുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന ഈ വർണിഷ്, പ്രതലത്തിൽ വേഗത്തിൽ സഞ്ചരിക്കാനും ഉപകാരപ്രദമാണ്. പിച്ചിൽ വേഗത്തിൽ കുത്തി തിരിഞ്ഞ കാരണമാണ് അഹമ്മദാബാദിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോൾ ടെസ്റ്റിൽ 30 ൽ 21 വിക്കറ്റുകളും വീണത്.

ഓസീസ്-ന്യൂസിലാൻഡ് ടീമുകൾ തമ്മിലാണ് ആദ്യ പിങ്ക് ബോൾ ടെസ്റ്റ് നടത്തിയത്. 2015 നവംബർ 27ന് നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിന് ഓസീസിനൊപ്പമായിരുന്നു ജയം. സാധാരണഗതിയിൽ പുല്ലുള്ള പിച്ച് ഒരുക്കുന്നതിനാൽ തന്നെ ഫാസ്റ്റ് ബോളർമാർക്ക് ആണ് പലപ്പോഴും ഡേ നൈറ്റ് മത്സരങ്ങളിൽ തിളങ്ങാറുള്ളത്. എന്നാൽ അഹമ്മദാബാദിൽ സ്പിന്നർമാർക്ക് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button