
തിരുവനന്തപുരം : മെട്രോമാന്‍ ഇ.ശ്രീധരനെ ‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍ നിന്ന് നീക്കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമ്മീഷന്‍ അറിയിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ നിന്ന് അദ്ദേഹത്തിന്റെ പടങ്ങള്‍ നീക്കണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ.എസ് ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്.
Post Your Comments