CricketLatest NewsNewsSports

തരംഗയിലേറി ശ്രീലങ്ക ലെജന്റസിനു ജയം

റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂർണമെന്റിലെ ആറാമത്തെ മത്സരത്തിൽ ശ്രീലങ്ക ലെജന്റസിനു ജയം. ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജന്റസിനെയാണ് ശ്രീലങ്ക ലെജന്റസ് അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത ഓവറിൽ നാലു വിക്കറ്റിന് 157 റൺസെടുത്തു. നായകൻ ലാറയുടെ (53) ഫിഫ്‌റ്റിയാണ് വിൻഡീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക വിക്കറ്റ് കീപ്പർ ഉപുൽ തരംഗയുടെ (53*) ഫിഫ്‌റ്റിയാണ് ടീമിന്റെ വിജയത്തിന് അടിത്തറയിട്ടത്. നായകനും ഓപ്പണറുമായ തിലകരത്ന ദിൽഷനും (47) ലങ്കയ്ക്കായി മികച്ച പ്രകടനം നടത്തി. അഞ്ചു വിക്കറ്റും ഓരോവറും ബാക്കിനിൽക്കെ ലങ്ക ലക്ഷ്യത്തിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button