കൊളംബോ: പ്രധാന ട്രാന്‍സ്മിഷന്‍ ലൈനുകളിലൊന്നിലെ സിസ്റ്റം തകരാറിനെത്തുടര്‍ന്ന് ശനിയാഴ്ച ശ്രീലങ്കയില്‍ മണിക്കൂറുകളോളം രാജ്യവ്യാപകമായി വൈദ്യുതി തടസം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ വൈദ്യുതി മുടക്കം മണിക്കൂറുകളോളം തുടര്‍ന്നു. തുടര്‍ന്ന്, ഘട്ടം ഘട്ടമായുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും വൈദ്യുതി വിതരണം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കുറച്ച് മണിക്കൂറുകള്‍ എടുത്തേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വൈദ്യുതി ഉല്‍പാദനത്തിനായി ശ്രീലങ്ക പ്രധാനമായും ആശ്രയിക്കുന്നത് ജലവൈദ്യുതി പദ്ധതികളെയാണ്. പക്ഷേ, വേനല്‍ കടുക്കുമ്പോള്‍ വൈദ്യുതി ഉല്‍പാദനത്തിനായി കൂടുതല്‍ താപവൈദ്യുതി ഉപയോഗിക്കാന്‍ രാജ്യം നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നതിനാല്‍ ശ്രീലങ്കയില്‍ കഴിഞ്ഞ വര്‍ഷം ഏതാനും മാസങ്ങളില്‍ സമാന അവസ്ഥയുണ്ടായിരുന്നു. ദിവസവും മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങിയിരുന്നു.
Post Your Comments