മാനന്തവാടി: വെൽഫെയർ പാർട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ചും റിപ്പോട്ട് നല്‍കിയിട്ടുണ്ട്. തിരുനെല്ലി സ്റ്റേഷനിലെ എ.എസ്.ഐ കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഫേസ്ബുക്കില്‍ ശ്രീജയുടെ പോസ്റ്റുകള്‍ക്ക് താഴെ ലൈംഗിക ചുവയുള്ള പ്രയോഗങ്ങളും അസഭ്യവും വ്യക്തിഹത്യയും നടത്തിയെന്ന പരാതിയിലാണ് നടപടി.
read also: ‘കുടുംബ-കമ്മ്യൂണിസം നടപ്പിലാക്കാൻ അനുവദിക്കില്ല, തിരിച്ചടിക്കും’; മന്ത്രി ബാലനെതിരെ പോസ്റ്റര്‍
ഇതുമായി ബന്ധപ്പെട്ട് ശ്രീജ മുഖ്യമന്ത്രി, ഡി.ജി.പി, വയനാട് എസ്.പി, മാനന്തവാടി ഡിവൈ.എസ്.പി, തിരുനെല്ലി പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു. അതേസമയം നിരന്തരം വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പോസ്റ്റുകളുമായി ശ്രീജ വിവാദങ്ങളിൽ പെടാറുണ്ട് എന്നാണ് സോഷ്യൽ മീഡിയ ആരോപണം.
Post Your Comments