തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാട് വിട്ടതാണ് നിലമ്പൂർ എം എൽ എ പി.വി അൻവർ. നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിൽ എത്താത്ത അൻവറിനെതിരെ പ്രചരണം കൊഴിപ്പിച്ചിരിക്കുകയാണ് യു ഡി എഫ്. ആഫ്രിക്കയിലെ ജയിലിലാണ് അൻവറെന്ന ആരോപണമാണ് യു ഡി എഫ് ഉയർത്തുന്നത്. എന്നാൽ, ആഫ്രിക്കയിൽ ബിസിനസ് പരമായ ആവശ്യത്തിനാണ് താനെത്തിയതെന്ന വിശദീകരണമാണ് അൻവർ നൽകുന്നത്.
Also Read:യു.ഡി.എഫിന് സോളാറെങ്കിൽ എൽ.ഡി.എഫിന് ഡോളർ, അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മത്സരം: അമിത് ഷാ
ഈ മാസം 11ന് അദ്ദേഹം കരിപ്പൂരില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരിപ്പൂരിലെത്തുന്ന അൻവറിന് വമ്പൻ സ്വീകരണം നൽകാനൊരുങ്ങുകയാണ് അണികൾ. ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സ് എന്നിവ മാത്രമാണ് സര്‍ക്കാറില്‍നിന്ന് സ്വീകരിച്ചതെന്നും എംഎല്‍എ അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റിൽ ചെയ്ത വീഡിയോയിൽ പറയുന്നു. കടബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കയില്‍ എത്തിയതെന്നുമാണ് അദ്ദേഹം വീഡിയോയില്‍ സൂചിപ്പിക്കുന്നത്.
35 വര്‍ഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമായ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഇതോടെ, വരുമാനം നിലച്ചു. സ്വത്തുണ്ടായിട്ടും ബാധ്യതകള്‍ വീട്ടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറയുന്നു. ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയില്‍ അധ്വാനിക്കേണ്ടി വന്നതെന്നും ഉടൻ തന്നെ തിരിച്ചെത്തുമെന്നുമാണ് എം എൽ എ പറയുന്നത്.
Post Your Comments