“കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിന്ന്. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചെന്ന് കോവിഡ് വാക്സിനെടുത്തതിന്‍റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു.
അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം.”
Also Read:ഇപ്പോള്‍ പൊട്ടിയത് നനഞ്ഞ പടക്കം, ഇനി എല്ലാവരേയും ഞെട്ടിച്ച് ഒരു വലിയ പടക്കം പൊട്ടാനുണ്ട്
ഇത് മുതിർന്ന സി പി ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതിനു ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ്. വലിയരീതിയിൽ വാക്‌സിനെതിരെ പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമൊപ്പം വി എസ് ഉം വാക്‌സിൻ സ്വീകരിച്ചത് സർക്കാരിനെ വലിയ രീതിയിലുള്ള നേട്ടങ്ങളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. പ്രായാധിക്യം മൂലമുള്ള അവശതകളെയെല്ലാം മറികടന്ന് കൊണ്ടാണ് തിരുവന്തപുരത്തെ ആശുപത്രിയിൽ വച്ച് വി എ സ് വാക്‌സിൻ സ്വീകരിച്ചത് . കരുതലോടെ മുന്നേറാമെന്ന് തനിക്ക് മുൻപിലുള്ള ജനതയോട് പറയുമ്പോൾ പ്രായത്തെ തോൽപ്പിച്ച ഒരു വിപ്ലവകാരിയെ നമുക്ക് വി എസ്ഇൽ കണ്ടെത്താനാകും .
ഇലെക്ഷൻ പ്രചരണത്തിൽ വി എസ് നു പങ്കെടുക്കാൻ കഴിയാത്തത് ഈ വർഷത്തെ ഫലത്തെ ചെറിയതോതിൽ ബാധിച്ചേക്കാം എന്ന ആശങ്കയും എൽ ഡി എഫ് ക്യാമ്പുകളിൽ രൂപപ്പെട്ടിട്ടുണ്ട്. തന്റേതായ നിലപാടുകളും വ്യക്തിത്വവും എന്നും രാഷ്ട്രീയത്തിൽ സൂക്ഷിക്കുന്നയാളാണ് വി എസ്. അതുകൊണ്ട് തന്നെ പലപ്പോഴും പാർട്ടി ഘടകങ്ങളിൽ നിന്ന് അനേകം പ്രശ്നങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. എങ്കിലും പാർട്ടിയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവച്ച , അതിന്റെ ചരിത്രസമാനമായ മുന്നേറ്റങ്ങളിൽ സ്ഥിരപങ്കാളിയായ വി എസ് ന്റെ ഈ രംഗപ്രവേശം സർക്കാരിനെ കൂടുതൽ ജനകീയമാക്കുമെന്നുറപ്പാണ്.
Post Your Comments