ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തില്‍ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. കേരളത്തില്‍ കോവിഡ് രോഗ പ്രതിരോധത്തില്‍ വീഴ്ചയുണ്ടായിയെന്നും ഇതിന്റെ വിലയാണ് ഇപ്പോള്‍ കേരളം നേരിടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗ നിയന്ത്രണം സാധ്യമായിരുന്നു. പിന്നീട് പാളിച്ചകള്‍ ഉണ്ടാകുകയായിരുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും ഹര്ഷവര്ധന് ആവശ്യപ്പെട്ടു.
Read Also: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് എന്‍സിപി നേതാവ് വെന്തുമരിച്ചു
അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ചു. ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. കോവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും.
Post Your Comments