COVID 19KeralaLatest NewsNews

സ്കൂളുകൾ തുറക്കില്ല ; ജൂൺ ഒന്നിന് തുറക്കുമെന്ന തീരുമാനത്തിലും മാറ്റം

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നത് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും.

Also Read:രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; പുതുതായി 4,12,262 പേര്‍ക്ക് കോവിഡ്

കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുമ്പോള്‍ ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശമാണുള്ളത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കയ്യില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ഇനിയും പൂര്‍ത്തിയാനാവുണ്ട്. പ്ലസ് വണ്‍ പരീക്ഷ നടത്തിയിട്ടുമില്ല.

വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button