ഒടുവിൽ എല്ലാ പ്രതിഷേധങ്ങള്‍ക്കും അവസാം കുറ്റ്യാടി സീറ്റില്‍ സിപിഎം തന്നെ മത്സരിക്കാന്‍ ധാരണയായി. സിപിഎം നേതൃത്വവും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നേരത്തെ കുറ്റ്യാടി സീറ്റ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരേ വലിയ പ്രതിഷേധമാണ് മണ്ഡലത്തിലുണ്ടായത്. സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി നേതൃത്വത്തിനെതിരേ രംഗത്തുവന്നിരുന്നു.
Also Read:പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍ രാജ് നിന്ന് രാജിവെച്ചു
ആദ്യഘട്ടത്തില്‍ പ്രതിഷേധങ്ങളെ അവഗണിച്ച സിപിഎം മണ്ഡലം കേരള കോണ്‍ഗ്രസിന് നല്കിയ തീരുമാനം പുനപരിശോധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ കോടിയേരി ബാലകൃഷ്ണന് കേരള കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മണ്ഡലം സിപിഎം തിരിച്ചെടുക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേരാണ് മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുന്നത്. പ്രതിഷേധക്കാരില്‍ പലരും കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോഴിക്കോട് ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പിലാണ്. മണ്ഡലത്തിലുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെല്ലാം പിന്നില്‍ കുഞ്ഞഹമ്മദുകുട്ടി മാസ്റ്റാണെന്ന നിഗമനത്തിലാണ് ജില്ലാ നേതൃത്വം. റഹീമിന് പുറമേ എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ ടി.പി.ബിനീഷ്, കെ.പി.കുഞ്ഞിക്കണ്ണന്, എ.പ്രദീപ്കുമാര്‍ എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. സമരങ്ങൾ ജയിച്ച സ്ഥിതിക്ക് ശക്തിയേറിയ മത്സരം തന്നെ കുറ്റ്യാടിയിൽ പ്രതീക്ഷിക്കാം.
Post Your Comments