Latest NewsIndiaNews

വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

റേവയിലെ വാടക വീട്ടില്‍ കഴിയുന്ന ലക്ഷ്മി കാന്തിന്റെ കുടുംബത്തിന് സ്വന്തമായി വീട് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഛത്തീസ്‌ഗഡ്‌: വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച റേവ സ്വദേശിയും ഡിസ്ട്രിക്റ്റ് റിവസര്‍വ് ഗാര്‍ഡിലെ ജവാനുമായിരുന്ന ലക്ഷ്മികാന്ത് ദ്വിവേദിയുടെ കുടുംബത്തിനാണ് മധ്യപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.

Read Also: അധികാരത്തില്‍ വരണമെങ്കിൽ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാർത്ഥികളെ നിശ്ചയിക്കരുത്; നേതാക്കളോട് ആവശ്യപ്പെട്ട് കെ.സുധാകരന്‍

ഒരു കോടി രൂപയാണ് അടിയന്തിര ധനസഹായമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമേ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. റേവയിലെ വാടക വീട്ടില്‍ കഴിയുന്ന ലക്ഷ്മി കാന്തിന്റെ കുടുംബത്തിന് സ്വന്തമായി വീട് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button