വയനാട്: മാനന്തവാടി ജീപ്പ് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ കണ്ണോത്ത് മല വാഹനാപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും.
മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 3 ലക്ഷം രൂപയുമാണ് അനുവദിക്കുക. അതേസമയം, പീച്ചിഡാമിന്റെ റിസർവോയർ ഭാഗമായ ആനവാരി ഭാഗത്ത് 2023 സെപ്തംബർ 4ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
Post Your Comments