KeralaLatest NewsNews

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് കുഞ്ഞിന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

Read Also: മുസ്ലീം സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിക്കണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

അടിയന്തര സഹായമായി കുടുംബത്തിന് ഒരു ലക്ഷം രൂപയും നൽകും. അവശേഷിക്കുന്ന തുക പിന്നീട് സർക്കാർ കുടുംബത്തിന് കൈമാറും. അതേസമയം, ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

Read Also: 23 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായ കൊടുംകുറ്റവാളി 101 കിലോ തൂക്കം വരുന്ന മണി ക്ഷേത്രത്തിലേയ്ക്ക് നല്‍കി പ്രായശ്ചിത്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button