Latest NewsNewsIndiaBusiness

സെമികണ്ടക്ടർ ഫാക്ടറി നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകും: പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ആഗോള സെമികണ്ടക്ടർ വ്യവസായത്തിൽ ശക്തമായ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പുതിയ നീക്കം

രാജ്യത്ത് സെമികണ്ടക്ടർ ഫാക്ടറികൾ ആരംഭിക്കാൻ കമ്പനികൾക്ക് സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കമ്പനികൾക്ക് 50 ശതമാനം സാമ്പത്തിക പിന്തുണയാണ് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുക. ഗാന്ധിനഗറിൽ നടക്കുന്ന സെമികോൺ ഇന്ത്യ 2023 കോൺഫറൻസിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്.

സെമികണ്ടക്ടർ ഫാക്ടറി നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്നതിന് പുറമേ, സെമികണ്ടക്ടർ രൂപകൽപ്പനയുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിലെ 300 കോളേജുകളിലാണ് ഈ കോഴ്സുകൾ ആരംഭിക്കുക. ആഗോള സെമികണ്ടക്ടർ വ്യവസായത്തിൽ ശക്തമായ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പുതിയ നീക്കം.

Also Read: ‘ഇന്ത്യ’ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാനും അഴിമതിക്കും വേണ്ടി രൂപീകരിച്ചത്: അമിത് ഷാ

കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തുനിന്നും ഇലക്ട്രോണിക് നിർമ്മാണ കയറ്റുമതി വലിയ തോതിൽ ഉയർന്നിട്ടുണ്ട്. രാജ്യത്തുടനീളം 200-ലധികം മൊബൈൽ നിർമ്മാണ യൂണിറ്റുകളാണ് ഉള്ളത്. കൂടാതെ, മൊബൈൽ നെറ്റ്‌വർക്ക് ഉപഭോക്താക്കളുടെയും, ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കുറഞ്ഞ കാലയളവ് കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button