Latest NewsIndiaNews

ലോൺ ലഭിക്കണമെങ്കിൽ ലൈംഗികമായി സഹകരിക്കണം; ധനകാര്യസ്ഥാപനത്തിനെതിരെ യുവതിയുടെ പരാതി

ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് സ്ഥാപനം നടത്തുന്നത്.

മുംബൈ: വായ്പ അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന ആവശ്യം ഉന്നയിച്ച ധനകാര്യ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി.മഹാരാഷ്ട്രയിലാണ് സംഭവം. അഞ്ചുലക്ഷം രൂപ നൽകുന്നതായി പരസ്യം കണ്ടാണ് യുവതി സ്ഥാപനത്തിൽ എത്തിയത്.

ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് സ്ഥാപനം നടത്തുന്നത്. അഞ്ചുലക്ഷം രൂപ വായ്പ നല്‍കാമെന്നാണ്‌ സ്ഥാപനം വാഗ്ദാനം ചെയ്തത്. വായ്പ അപേക്ഷ അംഗീകരിക്കുന്നതിന്റെ ഭാഗമായി 5000 രൂപ ഫീസായി നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടു.ഇതനുസരിച്ച്‌ 5000 രൂപ ഫീസായി നല്‍കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.തുടര്‍ന്ന് വായ്പ അനുവദിക്കണമെങ്കില്‍ ലൈംഗികമായി സഹകരിക്കണമെന്ന് ഉടമകളില്‍ ഒരാളായ ഗോവിന്ദ് നിരന്തരം ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം. കൂടാതെ മറ്റൊരു ഉടമ 30000 രൂപ കമ്മീഷനായി ചോദിച്ചുവെന്നും യുവതി പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button