കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം പാലം രണ്ടുദിവസത്തിനകം സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലം പുതുക്കിപ്പണിയാന്‍ കരാര്‍ നല്‍കുമ്പോള്‍ ഒന്‍പത് മാസത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഡി.എം.ആര്‍.സിയോട് ആവശ്യപ്പെട്ടിരുന്നത്. കരാര്‍ ഏറ്റെടുത്ത ഡി.എം.ആര്‍.സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലാരിവട്ടം പാലം അഴിമതി ചര്‍ച്ചാ വിഷയമാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
Post Your Comments