തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഇബ്രാഹിം കുഞ്ഞിനെ ജയിലിലടച്ചതിനോട് യോജിപ്പില്ലെന്നും പകരം അദ്ദേഹത്തെ പാലാരിവട്ടം പാലത്തിനു നേരെകീഴില്‍ പാര്‍പ്പിക്കാനുള്ള സംവിധാനം ചെയ്യേണ്ടിയിരുന്നുവെന്നും ശ്രീജിത്ത് പണിക്കര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘ മനുഷ്യസ്‌നേഹിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ജയിലില്‍ അയച്ചതിനോട് യോജിപ്പില്ല.
പാലസ്‌നേഹി കൂടിയായ അദ്ദേഹത്തെ കസ്റ്റഡി കാലയളവില്‍ പാലാരിവട്ടം പാലത്തിനു നേരെകീഴില്‍ പാര്‍പ്പിക്കാനുള്ള സംവിധാനം ചെയ്യേണ്ടിയിരുന്നു. ‘ – ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. അദ്ദേഹത്തിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീക്കരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി എറണാകുളം ഡിഎംഒയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി. വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലന്‍സ് കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ കോടതി തീരുമാനം എടുക്കുക.
Post Your Comments