Latest NewsKeralaNews

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ എന്തെങ്കിലും അപാകതയോ അഴിമതിയോ ഉണ്ടെങ്കില്‍ അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, പക്ഷെ ഇപ്പോഴത്തെ നടപടികള്‍, രാഷ്ട്രീയമായി തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ഇടതിനുളള ആയുധം; ഷിബു ബേബി ജോണ്‍

LDF സര്‍ക്കാരിന്‍്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ കെ.എം ഷാജിയേയും ഇബ്രാഹിം കുഞ്ഞിനേയും ഒക്കെ സമാനമായാണ് പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നത്.

തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമ്മാണത്തിൽ അഴിമതി നടത്തിയ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് ഇടതുമുന്നണിയുടെ പ്രതികാര നടപടിയാണെന്ന വിമർശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

” യുഡിഎഫ് ഭരണകാലഘട്ടത്തില്‍ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 250 ഓളം പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പണി പൂര്‍ത്തിയാകാത്ത ഒരു പാലമായിരുന്നു പാലാരിവട്ടം പാലം. 70 % UDF കാലത്തും ബാക്കി 30 % LDF കാലത്തുമാണ് അത് പൂര്‍ത്തീകരിച്ചത്. അതൊഴികെ മറ്റൊരു പാലത്തിന്‍്റെ കാര്യത്തിലും ഇതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ല.

പാലാരിവട്ടം പാലത്തിന്‍്റെ നിര്‍മ്മാണത്തില്‍ എന്തെങ്കിലും അപാകതയോ അഴിമതിയോ ഉണ്ടെങ്കില്‍ അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പക്ഷെ ഇപ്പോഴത്തെ നടപടികള്‍, രാഷ്ട്രീയമായി തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു ആയുധമായി കണ്ട് കൈക്കൊള്ളുന്ന പ്രതികാര നടപടികളായെ മനസിലാക്കാന്‍ കഴിയൂ. ഈ പാലത്തിന് അപാകത ഉണ്ടെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ RDS കമ്ബനി തന്നെയാണ്. രണ്ട് മാസം പാലം അടച്ചിട്ടാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ചുതരാമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ലോകസഭാ തെരെഞ്ഞെടുപ്പ് സമയമായത് കൊണ്ട് രാഷ്ട്രീയ വിവാദമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

read also:അവസാന നാളില്‍ പ്രിയപ്പെട്ട തൃശ്ശൂരില്‍ അമ്മേടെ കുഞ്ഞിന്റടുത്തു കിടന്ന് അമ്മ മരിച്ചു; നൊമ്പരകുറിപ്പുമായി നടി

എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടി വന്നതോടെ രംഗം കൊഴുത്തു. അതിന്‍്റെ തുടര്‍ച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പ് കാലമായ ഇന്ന് നടന്ന അറസ്റ്റും. പാലാരിവട്ടം പാലത്തിന്‍്റെ നിര്‍മ്മാണത്തില്‍, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നിര്‍മാണം നടത്തിയ കമ്ബനിയ്ക്ക് കേരളത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുള്ള ആലപ്പുഴ ബൈപ്പാസിന്‍്റെ നിര്‍മ്മാണം അവര്‍ നടത്തുകയാണ്. മറ്റ് നിരവധി പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ പൂര്‍ണമായ വിശ്വാസത്തോടെ അവരെ ഏല്‍പ്പിച്ചിരിക്കുകയാണ്. പാലം നിര്‍മ്മിച്ച കമ്ബനിയുടെ ഭാഗത്ത് കുറ്റമില്ല എന്നാണ് സര്‍ക്കാര്‍ കാഴ്ച്ചപ്പാട്. എന്നാല്‍ മൊബലൈസേഷന്‍ അഡ്വാന്‍സ് നല്‍കാനുള്ള ഫയല്‍ കണ്ടു എന്ന ഒറ്റകാരണം കൊണ്ട് ഇബ്രാഹിം കുഞ്ഞിനെ വേട്ടയാടുകയും ചെയ്യുകയാണ്. നിര്‍മാണത്തില്‍ അഴിമതി ഉണ്ടെങ്കില്‍ ആ കമ്ബനിയെ കരിമ്ബട്ടികയില്‍ പെടുത്തുകയോ വിലക്കുകയോ ചെയ്യണ്ടേ.

നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണ തലശ്ശേരി- മാഹി പാലത്തിന്‍്റെ നിര്‍മ്മാതാക്കളായ ജിഎച്ച്‌വി ഇന്ത്യ, ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്ബനികളെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിലക്കിയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു നടപടി പാലാരിവട്ടം പാലത്തിന്‍്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. മാത്രമല്ല, കമ്ബനി ചൂണ്ടിക്കാണിക്കുന്നത് വരെ പാലത്തിന്‍്റെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ട് പറ്റിയില്ല, ഏത് സര്‍ക്കാരിന്‍്റെ കാലത്ത് നടന്ന നിര്‍മ്മാണപ്രവര്‍ത്തനത്തിലാണ് അപാകത ഉണ്ടായത്, കോടതി നിര്‍ദ്ദേശിച്ചിട്ടും ഭാരപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ കാര്യങ്ങളിലൊന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ മോദി എങ്ങനെയാണോ രാഷ്ട്രീയ എതിരാളികളെയും ഒരു സമൂഹത്തെയും ശത്രുവായി കണ്ട് പ്രതികാരനടപടികള്‍ സ്വീകരിക്കുന്നത്, അതിന് സമാനമായാണ് പിണറായി ലീഗിനെയും മറ്റ് എതിരാളികളെയും വേട്ടയാടുന്നത്. ഉത്തര്‍പ്രദേശില്‍ ഡോ. കഫീല്‍ ഖാനെതിരെ ബിജെപി സര്‍ക്കാര്‍ പ്രതികാരനടപടികള്‍ കൈക്കൊണ്ടത് നമ്മള്‍ കണ്ടതാണ്.

LDF സര്‍ക്കാരിന്‍്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ കെ.എം ഷാജിയേയും ഇബ്രാഹിം കുഞ്ഞിനേയും ഒക്കെ സമാനമായാണ് പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നത്. അതേ സമയം RSS നേതാക്കളോട് പ്രീണനനയമാണ് ഈ സര്‍ക്കാരിന്. അത് മനസിലാക്കാന്‍ പാലത്തായിയിലെ ബിജെപി നേതാവായ പ്രതിയോടും മെഡിക്കല്‍ കോളേജ് കോഴ വാങ്ങിച്ച ബിജെപി നേതാക്കളോടുമുള്ള പിണറായി പോലീസിന്‍്റെ നയം പരിശോധിച്ചാല്‍ മതി. അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ കാലത്ത് യാത്ര ചെയ്ത കോണ്‍ഗ്രസ് നേതാവായ ഉസ്മാനോടും BJP നേതാവായ സുരേന്ദ്രനോടുമുള്ള പിണറായിയുടെ സമീപനം പരിശോധിച്ചാലും മനസിലാകും ഈ വ്യത്യാസം. എന്നാല്‍ ഈ പ്രതികാരനടപടികള്‍ കൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് പിണറായി കരുതണ്ട. നിങ്ങളുടെ കൊള്ളസംഘത്തിനെതിരെ മുമ്ബത്തെക്കാള്‍ ഊര്‍ജവുമായി ഞങ്ങള്‍ തെരുവിലുണ്ടാകും”.

shortlink

Related Articles

Post Your Comments

Related Articles


Back to top button