NattuvarthaLatest NewsKeralaNews

തുടർച്ചയായി രണ്ട് തവണ തോറ്റവർക്കും, തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും സീറ്റില്ല, പ്രാഥമിക പട്ടിക തയ്യാർ: ഉമ്മൻ‌ചാണ്ടി

തുടർച്ചയായി രണ്ടു പ്രാവശ്യം മത്സരിച്ച് തോറ്റവർക്കും, ഈ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽപരാജയപ്പെട്ടവർക്കും ഇത്തവണ സീറ്റ് നൽകില്ലെന്ന് യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തുടർച്ചയായുള്ള പരാജയം കാണിക്കുന്നത് സ്ഥാനാർത്ഥിയുടെ ജനപിന്തുണയിലുള്ള കുറവിനെയാണെന്ന വിലയിരുത്തലിലാണ് ഇത്. തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.

സീറ്റ് വിഭജനത്തിൽ 50 ശതമാനത്തിലധികം സീറ്റുകൾ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും ലഭ്യമാക്കണമെന്ന മാർഗ്ഗനിർദ്ദേശം സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നാളെ യോഗം ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരത്തിലൊരു മാനദണ്ഡം അനുസരിച്ച് യു.ഡി.എഫ് നീങ്ങുന്നത് ഇതാദ്യമായാണ്. ജയസാധ്യത മാത്രമാണ് സീറ്റ് വിഭജനത്തിൽ മാനദണ്ഡമാകുകയെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button