KeralaLatest NewsNews

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം; കെ.​കെ. രാ​ഗേ​ഷ് എം​പി​ക്കും ക​ണ്ണൂ​ര്‍ മേ​യ​ര്‍​ക്കും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

കണ്ണൂർ : തിരഞ്ഞെടുപ്പ് പെ​രു​മാ​റ്റ ച​ട്ടലംഘനം നടത്തിയതിന് കെ കെ രാഗേഷ് എം പിക്കും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനനും കണ്ണൂർ ജില്ലാ കളക്‌ടർ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്‌തതിനാണ് രാഗേഷിന് നോട്ടീസ് അയച്ചത്. മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതു പരിപാടി നടത്തിയതിനാണ് മേയർക്ക് നോട്ടിസ് നൽകിയത്.

കെ കെ രാഗേഷ് എം പി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്‌തുവെന്നാണ് കണ്ടെത്തൽ. മേയർ ടി ഒ മോഹനൻ ചിക്കൻ സ്റ്റാളുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുളള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തിയെന്നും കണ്ടെത്തി.

Read Also :  ഗിൽ ശരിക്കും ഭയക്കണം; മുന്നറിയിപ്പുമായി ലക്ഷ്മൺ

നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ ടി വി സുഭാഷിന്റെ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button