
ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയതിനാണ് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ വിലക്ക് തീരും മുന്‍പേ പ്രഗ്യാസിംഗ് പ്രചാരണത്തിന് ഇറങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ താനും ഉണ്ടായിരുന്നു അതില്‍ താന്‍ അഭിമാനിക്കുന്നു എന്ന പ്രഗ്യയുടെ പ്രസ്താവനയിലാണ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥിയെ പ്രചരണത്തില്‍ നിന്ന് വിലക്കിയത്. 72 മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നു വിലക്ക്. എന്നാല്‍ ഇത് തീരും മുമ്പേ പ്രഗ്യ വീണ്ടും പ്രചരണത്തിന് എത്തുകയായിരുന്നു.
Post Your Comments