ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസയച്ചു. ഒക്ടോബര്‍ 20ന് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദൗസയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
നരേന്ദ്രമോദി ക്ഷേത്രത്തിന് നല്‍കിയ സംഭാവനയുടെ കവര്‍ തുറന്നപ്പോള്‍ 21 രൂപമാത്രമാണ് ഉണ്ടായിരുന്നതെന്ന് ടിവിയില്‍ കണ്ടെന്നും ഇത് ശരിയാണോ എന്നിറിയില്ലെന്നും പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഒന്നും ഉണ്ടാവില്ലെന്നാണ് ആ കവറുകള്‍ കാണിക്കുന്നതെന്നും പ്രിയങ്ക പരിഹസിച്ചു. ഇതിനെതിരെ ബിജെപി രംഗത്തെത്തുകയായിരുന്നു.
വിനായകന്‍ കലാകാരൻ: ഇത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്‍
പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മതവിശ്വാസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തെറ്റായ അവകാശവാദമുന്നയിക്കാന്‍ ഉപയോഗിക്കുന്നു എന്ന് ബിജെപി ചൂണ്ടിക്കാണിച്ചു. തുടർന്ന്, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും അര്‍ജുന്‍ റാം മേഘ്വാളും പാര്‍ട്ടി നേതാക്കളായ അനില്‍ ബനുലി, ഓം പഥക് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം പ്രിയങ്കക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
Post Your Comments