ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് മുന്നറിയിപ്പുമായി മുൻ ബാറ്റിംഗ് ഇതിഹാസം വിവിഎസ് ലക്ഷ്മൺ. എത്രയും വേഗത്തിൽ ഗിൽ ഫോം വീണ്ടെടുത്ത് വലിയ സ്കോർ നേടിയേ തീരുവെന്നും ഇല്ലെങ്കിൽ ടീമിലെ സ്ഥാനം നഷ്ടമാവുമെന്നും ലക്ഷ്മൺ മുന്നറിയിപ്പ് നൽകി.
ഗില്ലിന് പലപ്പോഴും മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോറാക്കി മാറ്റാൻ കഴിയുന്നില്ലെന്നും ലക്ഷ്മൺ പറഞ്ഞു. ഇപ്പോൾ സമ്മർദ്ദം മുഴുവൻ ഗില്ലിനായിരിക്കും. അവസരം കാത്ത് കെഎൽ രാഹുലും മായങ്ക് അഗർവാളും ടീമിന് പുറത്തുണ്ടെന്ന കാര്യം മറക്കരുതെന്നും ഇതിഹാസം ഗില്ലിനെ ഓർമിപ്പിച്ചു. ഗിൽ ആദ്യ ഇന്നിങ്സിൽ ഡെക്കയാണ് ക്രീസ് വിട്ടത്. ഇന്നിങ്സിലെ മൂന്നാമത്തെ പന്തിൽ തന്നെ ജെയിംസ് ആൻഡേഴ്സൺ താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
Post Your Comments