ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നു കാണിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് സിദ്ദുവിന് നോട്ടീസ് അയച്ചിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി കമ്മീഷന്‍ വ്യക്തമാക്കി.
രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരാണ് സിദ്ദുവിന്റെ പ്രസ്താവന. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് സിദ്ദുവിനോട് ആവശ്യപ്പെട്ടതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ബിഹാറിലെ കതിഹാര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു സിദ്ദുവിന്റെ ആഹ്വാനം. പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments