ലക്നൗ: സ്ഥാനാര്‍ത്ഥിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ സാംബലിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് യോഗിക്ക് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുളളില്‍ നോട്ടീസിനു മറുപടി നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
ഏപ്രില്‍ 19നായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. റാലിക്കിടെയുള്ള പ്രസംഗത്തില്‍ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ച് യോഗി വിവാദ പരാമര്‍ശം നടത്തുകയായിരുന്നു. വര്‍ഗീയ പരാമര്‍ശത്തില്‍ തെര. കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ചട്ടലംഘനം നടത്തിയതിനുള്ള നോട്ടീസ്.
Post Your Comments