തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ്റെ ബിജെപിയിലേക്കുള്ള രംഗപ്രവേശനം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്. മെട്രോമാനെ കുറിച്ച് ഏവർക്കും നല്ലത് മാത്രമേ പറയാനുള്ളു. ബിജെപിയിലേക്ക് അദ്ദേഹം ചേർന്നത് പലർക്കും അത്ര രസിച്ചിട്ടില്ലെങ്കിൽ കൂടി അദ്ദേഹത്തെ കുറിച്ച് മോശം പറയാൻ തക്ക കാരണങ്ങളൊന്നും ആർക്കുമില്ലെന്ന് തന്നെ പറയാം. അത്തരത്തിൽ, മെട്രൊമാനെ കുറിച്ച് സംവിധായകൻ സത്യന്‍ അന്തിക്കാട് നേരത്തെ എഴുതിയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.
Also Read:‘എന്തൊരു എരിവ്’; വൈറലായി ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ വീഡിയോ
ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം ഇ. ശ്രീധരനില്‍ കാണുന്നുവെന്നായിരുന്നു അദ്ദേഹം കുറിച്ചത്. കര്‍മത്തില്‍മാത്രം വിശ്വസിക്കുന്നവര്‍ ഒന്നിനെയും കാത്തുനില്‍ക്കാറില്ലെന്ന് പറഞ്ഞ സംവിധായകൻ മെട്രോമാനെ നന്മകളുടെ സൂര്യൻ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രശംസകള്‍ക്കും പഴിപറച്ചിലുകള്‍ക്കുമെല്ലാം അപ്പുറത്താണ് അവര്‍ നില്‍ക്കുന്നതെന്നും 2019 ഫെബ്രുവരി 17 ന് മാതൃഭൂമിയില്‍ അന്തിക്കാട് എഴുതി. ‘ഞാന്‍ പ്രകാശന്‍” എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ഇ. ശ്രീധരന്റെ പേര് പരാമര്‍ശിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അന്തിക്കാട് എഴുതിയത്. എഴുത്തിലെ പ്രസക്ത ഭാഗങ്ങൾ:
കുറെ കാലമായി ഇന്ത്യയുടെ ‘മെട്രോമാന്‍’ എന്റെ മനസ്സില്‍ നിറയാന്‍ തുടങ്ങിയിട്ട്. കൊച്ചി മെട്രോയുടെ നിര്‍മാണം തുടങ്ങുന്നതു മുതല്‍ പ്രധാനമന്ത്രി വന്ന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുവരെ ഓര്‍മയിലുണ്ട്. അഴിമതിയുടെ അഴുക്കുചാലുകള്‍ക്കുനേരെ ‘stop’ ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന മാന്യതയുടെ നിശ്ശബ്ദസാന്നിധ്യം ഏലാട്ടുവളപ്പില്‍ ശ്രീധരന്‍, അഥവാ ഇ. ശ്രീധരന്‍. കോടികളുടെ ബാങ്ക് ബാലന്‍സോ ജയ് വിളിക്കാന്‍ അണികളോ ഉണ്ടായാല്‍ ഈ മനുഷ്യന് ഇന്ത്യന്‍ ജനത നല്‍കുന്ന ആദരവ് ലഭിക്കില്ല. അതിന് ചങ്കുറപ്പുണ്ടാവണം, സംശുദ്ധമായ ജീവിതം വേണം.
Also Read:ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിച്ച് പൊലീസ്; വീഡിയോ വൈറൽ
സിനിമയിലോ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ ആരുടെയെങ്കിലും പ്രസംഗത്തിലോ തന്റെ പേരൊന്ന് പരാമര്‍ശിച്ചു കണ്ടാല്‍ ആ ഭാഗംമാത്രം അടര്‍ത്തിയെടുത്ത് ഫെയ്സ്ബുക്കിലും വാട്സാപ്പിലും പോസ്റ്റ്ചെയ്ത് സ്വയം നിര്‍വൃതികൊള്ളുന്നവരുടെ കാലത്തും അദ്ദേഹം വ്യത്യസ്തനായി. എൻ്റെ സിനിമയായ ഞാൻ പ്രകാശൻ അദ്ദേഹം കണ്ടിട്ട് പോലുമില്ല. ശ്രീനിവാസന്‍ എന്ന പ്രതിഭാധനനായ എഴുത്തുകാരന്‍ ഏറെ ബഹുമാനത്തോടെ സിനിമയില്‍ തന്നെക്കുറിച്ചെഴുതിയത് ശ്രീധരന്‍ സാര്‍ ശ്രദ്ധിച്ചിട്ടുപോലുമില്ല. കണ്ടില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. കര്‍മത്തില്‍മാത്രം വിശ്വസിക്കുന്നവര്‍ ഒന്നിനെയും കാത്തുനില്‍ക്കാറില്ല. പ്രശംസകള്‍ക്കും പഴിപറച്ചിലുകള്‍ക്കുമെല്ലാം അപ്പുറത്താണ് അവര്‍ നില്‍ക്കുന്നത്. കര്‍മയോഗിയുടെ ലക്ഷണവും ഇതായിരിക്കാം. – അന്തിക്കാട് കുറിച്ചു.
Post Your Comments