KeralaLatest NewsNewsCrime

വൻ ലഹരിമരുന്ന് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇടുക്കി: അതിമാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കൾ വട്ടവടയിൽ പോലീസ് പിടിയിൽ. ഇന്നലെ വൈകിട്ട് വട്ടവട വില്ലേജിൽ പഴത്തോട്ടം – മമ്മൽ കരയിൽ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ രാസലഹരി വസ്തുക്കളായ എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, ഉണക്ക കഞ്ചാവ്, മൊബൈൽ ഫോൺ, ഏഴായിരത്തി ഇരുന്നൂറ് രൂപ എന്നിവ സഹിതം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പഴത്തോട്ടത്ത് പ്രവർത്തിക്കുന്ന മൊണ്ടാന ടെൻ്റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാർട്ടിക്കിടയിൽ മാരക ലഹരി മരുന്നുകൾ വിതരണം നടക്കുന്നുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുകയുണ്ടായത്. ഒരേക്കറിലധികം വരുന്ന ടെൻ്റ് ക്യാമ്പിൽ നാലു മണിക്കൂറിലധികം പരിശോധന നടത്തിയപ്പോഴാണ് 0.150 ഗ്രാം MDMA, 0.048 ഗ്രാംLSD, 3.390 ഗ്രാം ഹാഷിഷ് ഓയിൽ, 10gm ഗഞ്ചാവ് എന്നിവ ലഭിക്കുകയുണ്ടായത്.

ആലപ്പുഴ ജില്ലയിൽ കോമളപുരം വില്ലേജിൽ ആര്യാട് കരയിൽ വാളശ്ശേരി വീട്ടിൽ സാജിദ് (25), മാമ്മൂട് കരയിൽ കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷാദുൽ (22), എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി – അത്താണി കരയിൽ ശ്രീരംഗം വീട്ടിൽ ശ്രീകാന്ത് (32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന മയക്കുമരുന്നുകൾ ഓൺലൈനിലൂടെ ടെൻറ് ബുക്ക് ചെയ്തെത്തുന്ന യുവാക്കൾക്കാണ് വിൽപ്പന നടത്തുന്നത്.

കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുന്നതാണെന്ന് എക്സൈസ് സംഘം പറയുകയുണ്ടായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ടി വി സതീഷ്, കെ വി പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ജോസ്‌ പി, ഡ്രൈവർ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്. തൊണ്ടി സാധനങ്ങൾ ഉൾപ്പെടെ പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button