Latest NewsKeralaNattuvarthaNews

തോമസ് ഐസക്കിന്റെ ഭീഷണി വകവെച്ച് തരില്ല, തെരുവില്‍ നേരിടാന്‍ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരും: കെ.സുരേന്ദ്രന്‍

അഴിമതിക്കെതിരെ നടപടിയെടുക്കുന്നവരെ തെരുവില്‍ നേരിടേണ്ടി വരുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഭീഷണി വകവെച്ച് തരില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. നിയമങ്ങളും, നടപടി ക്രമങ്ങളും പാലിക്കാതെ വിദേശത്ത് നിന്നും കടം വാങ്ങിയത് കൊണ്ടാണ് കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ വിജയയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെതിരെ കയ്യൂക്കിന്റെ ഭാഷയില്‍ സംസാരിച്ചാല്‍ അത് നേരിടാന്‍ യുവമോര്‍ച്ച മാത്രം മതിയെന്നും. തെരുവില്‍ നേരിടാന്‍ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അഴിമതി നടത്തിയ ശേഷം പിടിക്കപ്പെടുമ്പോൾ സമരം ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഇടതുസര്‍ക്കാര്‍. മസാല ബോണ്ട് ഇറക്കുമ്പോള്‍ ആര്‍.ബി.ഐ യുടെ അനുമതി ഉണ്ടായിരുന്നു എന്നും, ആരായിരുന്നു സർക്കാരിന്റെ വിദേശത്തെ ഇടനിലക്കാരെന്നും സുരേന്ദ്രൻ ചോദിച്ചു.

പിണറായി വിജയന്റെ അഴിമതി നേരിടാന്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കിയത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി ഇല്ലാത്ത വികസനമുള്ള പ്രീണനമില്ലാത്ത ഒരു കേരളം ഉണ്ടാക്കാനാണ് വിജയയാത്രയെന്നും, നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏഴുവര്‍ഷത്തെ അഴിമതി രഹിത ഭരണം നമ്മുടെ മുമ്പിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തില്‍ ഇടത്, വലത് മുന്നണികളുടെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും, ലോകം മുഴുവന്‍ തകര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും തകരുമെന്നും, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button