Latest NewsNewsIndia

മതപരിവര്‍ത്തന മാഫിയയുടെ സമ്മർദ്ദം; 18 കാരനായ യുവാവ് ആത്മഹത്യ ചെയ്തു

കിണറ്റില്‍ ചാടിയാണ് സൂരജ് ആത്മഹത്യ ചെയ്തത്

റാഞ്ചി: മതപരിവര്‍ത്തന മാഫിയയ്‌ക്കെതിരെ പ്രവർത്തിച്ച 18 കാരനായ ഹിന്ദു യുവാവ് മാനസികസമ്മര്‍ദ്ദം അതിജീവിക്കാനാവാതെ ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡിലാണ് സംഭവം. ക്രൈസ്തവ മതപരിവര്‍ത്തനങ്ങളെ തടയാന്‍ ശ്രമിച്ച സൂരാജ് കുമാര്‍ ദാസ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.

മതപരിവര്‍ത്തന മാഫിയകളെ ചെറുക്കാനും ചോദ്യം ചെയ്യാനും മുൻപിൽ നിന്നിരുന്ന വ്യക്തിയാണ് സൂരജ് കുമാര്‍ ദാസ്. എന്നാൽ സൂരജിന്റെ വീട്ടുകാർ മതപരിവര്‍ത്തന മാഫിയയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രിസ്തുമതത്തിലേക്ക് മാറി. ഇതിനു പിന്നാലെ വീട്ടുകാര്‍ സൂരജിനെ മതംമാറ്റത്തിന് പ്രേരിപ്പിച്ച്‌ തുടങ്ങി. വീടിനകത്ത് നിന്നും പുറത്ത് നിന്നും സമ്മര്‍ദ്ദം മുറുകിയതോടെ സൂരജ് ആത്മഹത്യ ചെയ്യുകയായിരുന്നു.

read also:കൈക്കുഞ്ഞുമായി സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം

ഛത്ര ജില്ലയിലെ കടൈയ പഞ്ചായത്തില്‍ പന്നതാണ്ഡ് രവിദാസ് തോല ഗ്രാമത്തിൽ കിണറ്റില്‍ ചാടിയാണ് സൂരജ് ആത്മഹത്യ ചെയ്തത് . വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂരജ് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതിനു ശേഷം വീട്ടില്‍ എത്തിച്ച മൃതദേഹത്തിൽ ക്രിസ്ത്യന്‍ വിശ്വാസികള്‍ നെഞ്ചിലും മുഖത്തും ബൈബിള്‍ വെച്ച്‌ വാതിലടച്ച ശേഷം വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രാര്‍ത്ഥന തുടങ്ങി.

ഇതേക്കുറിച്ച വിവരം ലഭിച്ച വസിഷ്ഠ നഗര്‍ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള സുനില്‍ കുമാര്‍ സിംഗ് ഗ്രാമത്തിലെത്തി സൂരജിന്‍റെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഗ്രാമവാസികളാണ് സൂരജ് ക്രിസ്തീയമതപരിവര്‍ത്തന മാഫിയയ്‌ക്കെതിരെ പൊരുതിയതിനെക്കുറിച്ചു പറഞ്ഞത് .

100 പേര്‍ അംഗസംഖ്യയുള്ള ഗ്രാമത്തില്‍ മതപരിവര്‍ത്തന മാഫിയ അതിവേഗത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ഇത് തടയാന്‍ കഴിയാതിരുന്നതിന്‍റെ നിരാശയിലായിരുന്നു സൂരജ് എന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button