NattuvarthaLatest NewsNews

കൈക്കുഞ്ഞുമായി സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം

കിളിമാനൂർ; സംസ്ഥാന പാതയിൽ പാപ്പാലയിൽ ദമ്പതികളും കൈക്കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. 6 മാസം പ്രായമുള്ള കുഞ്ഞ് പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. അടയമൺ നെയ്യാറ്റിൻകര കരിക്കകത്തു വീട്ടിൽ രഞ്ജിത്ത് ലാലിന്റെ ഭാര്യ കാവേരി (24) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. പരുക്കേറ്റ രഞ്ജിത്ത് ലാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. പരുക്കേൽക്കാതെ രക്ഷപ്പെട്ട മകൻ കെവിൻ(6 മാസം) എസ്എടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ഞായർ രാത്രി 8.30ന് പാപ്പാല ഐഒസി: പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. കിളിമാനൂരിൽ ബന്ധുവിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ എതിരെ തെറ്റായ ദിശയിൽ വന്ന കാറുമായി ഇടിക്കുകയായിരുന്നു ഉണ്ടായത്. റോഡിൽ തലയിടിച്ചു വീണ കാവേരിയെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരത്തെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 3 വർഷം മുൻപായിരുന്നു വിവാഹം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാവേരിയുടെ കടയ്ക്കൽ കുറ്റിക്കാട്ടെ വീട്ടിലേക്ക് കൊണ്ടു പോയി. കിളിമാനൂർ പൊലീസ് കേസ് എടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button