ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് ആഭ്യന്തര മന്തിയുമായ നരോത്തം മിശ്ര. ‘ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ സംസ്ഥാനങ്ങളിലാണ്. എന്നാല്‍ രാഹുൽ ഗാന്ധി മീന്‍ പിടിക്കുകയാണെന്നും പിന്നീട് ഇ.വി.എമ്മിനെ കുറ്റം പറയുമെന്നും’ മന്ത്രി പരിഹസിച്ചു.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് പ്രചാണത്തിലെ വ്യത്യാസം ചൂണ്ടിക്കാണിക്കുകയായിരുന്നു മിശ്ര . മോദി തമിഴ്നാട്ടില്‍ പ്രചാരണം നടത്തുകയാണ്. അമിത് ഷാ പശ്ചിമ ബംഗാളിലും, നദ്ദ അസമിലും രാജ്നാഥ് സിംഗ് കേരളത്തിലുമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി മീന്‍ പിടിക്കുകയാണെന്നും പിന്നീട് ഇ.വി.എം മോശമാണെന്ന് പറയുമെന്നും മന്ത്രി പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് ഏറെ ചര്‍ച്ചയായിരുന്നു. യാത്രയുടെ ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും സാമുഹിക മാദ്ധ്യമങ്ങളില്‍ വന്‍ വിമർശനവും പരിഹാസവും പിന്തുണയും ലഭിച്ചിരുന്നു. അതേസമയം രാഹുലിന്റെ ധൈര്യത്തെ പ്രശംസിച്ചും ബി.ജെ.പി നേതാക്കന്‍മാരെ കളിയാക്കിയും മുസ്ളീം ലീഗ് കോൺഗ്രസ് അണികൾ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് നരോത്തം മിശ്ര രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments