രാഹുൽ ഗാന്ധിയെ അനാവശ്യമായി പുകഴ്ത്തുന്ന മാധ്യമങ്ങളോട് ചില ചോദ്യങ്ങൾ ചോദിച്ചു എഴുത്തുകാരൻ ജിതിൻ ജേക്കബ്. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെയാണ് ചോദ്യങ്ങൾ. കൂടാതെ രാഹുൽ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയുടെ അടിത്തറയിളക്കിയ നേതാവാണെന്നും ജിതിൻ പറയുന്നു. മുസ്ളീം ലീഗിന്റെ കാരുണ്യത്താൽ മാത്രമാണ് 17 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള രാഹുൽ ഗാന്ധി ഇത്തവണ വിജയിച്ചതെന്നും ജിതിൻ കുറ്റപ്പെടുത്തുന്നു. പോസ്റ്റ് കാണാം:
“രാഹുൽ ഗാന്ധിയുടെ ആഞ്ഞടികളും, എളിമയും, കരുതലും ഒക്കെകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ പോകുന്ന ആൾ എന്ന നിലയ്ക്കായിരുന്നു 2019 ൽ രാഹുൽ ഗാന്ധിയെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ശവംതീനി മാധ്യമ പ്രവർത്തകർ ഉദ്ദേശിച്ചത് മോദിക്കെതിരെ ആയിരുന്നു എങ്കിലും പണികിട്ടിയത് അന്തങ്ങൾക്കാണ് എന്ന് മാത്രം.
സത്യത്തിൽ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് കേരളത്തിലെ മാധ്യമങ്ങൾ തള്ളുന്ന രാഹുൽ ഗാന്ധിക്ക് അതിനുവേണ്ട എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് പരിശോധിക്കാം:- 2004 മുതൽ അദ്ദേഹം പൊതുപ്രവർത്തന രംഗത്തുണ്ട്. 2007 മുതൽ കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി ആയിരുന്നു. പിന്നീട് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ഒക്കെയായി. കോൺഗ്രസ് കുടുംബത്തിന്റെ കുത്തക സീറ്റായ അമേതിയിൽ നിന്നാണ് 2004 ൽ ആദ്യമായി പാർലമെന്റിൽ എത്തുന്നത്.
പാർട്ടി നേതാവ് എന്ന നിലയിൽ 2014 ലിലും, 2019 ലിലും പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടു. ഫലം ദയനീയ പരാജയം. 2014 ൽ ഉണ്ടായത് ഏതൊരു പാർട്ടിക്കും സംഭവിക്കാവുന്ന വീഴ്ച ആയി കരുതാം. പക്ഷെ 2019 വരുമ്പോഴോ? 2014 ലിലേക്കൾ ദയനീയ പരാജയം ആയി മാറി. ഇതിനിടയിൽ സംസ്ഥാനങ്ങളുടെ ഭരണം ഓരോന്നോരോന്നായി നഷ്ട്ടപെട്ടു. തുടർച്ചയായ ഭരണം കാരണം ബിജെപിക്കെതിരെ വലിയ രീതിയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായ സ്ഥലങ്ങളിൽ പോലും പാർട്ടി പരാജയപെട്ടു. കോൺഗ്രസ് മുഖ്യ പ്രതിപക്ഷം ആയിരുന്ന സ്ഥലങ്ങളിൽ എല്ലാം ബിജെപി ആ സ്ഥാനം കൊണ്ടുപോയി.
പാർട്ടിയിൽ വലിയ രീതിയിൽ രാഹുൽഗാന്ധിക്കെതിരെ പടയൊരുക്കം ഉണ്ടാകുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് പരാജയം വരുമ്പോൾ ഭീരുവിനെപോലെ ഓടി ഒളിച്ച് വനവാസത്തിനു പോകുന്ന രാഹുൽ ഗാന്ധി പാർട്ടി നേതാവ് എന്ന നിലയിൽ പരാജയം എന്ന് മാത്രമല്ല, കോൺഗ്രസ് പാർട്ടിയുടെ അടിത്തറ തന്നെ നശിപ്പിക്കുകയും ചെയ്തു. ഇനി പാർലമെന്ററി രംഗത്തേക്ക് വന്നാൽ അവിടെയും പ്രകടനം ദയനീയം. കുടുംബത്തിന്റെ കുത്തക മണ്ഡലത്തിൽ എട്ടുനിലയിൽ പൊട്ടി. അവസാനം മുസ്ലിം ലീഗിന്റെ കാരുണ്യം കൊണ്ട് കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തി.
നെഹ്‌റു കുടുംബം പതിറ്റാണ്ടുകളായി കുടുംബ സീറ്റായി കയ്യടക്കി വെച്ചിരുന്ന അമേത്തിയൊക്കെ 2014 ലിലും ഇന്ത്യയിലെ ഏറ്റവും പിന്നോക്കം ചെന്ന സ്ഥലങ്ങൾ ആയിരുന്നു. പക്ഷെ അന്നൊന്നും ഉത്തരേന്ത്യക്കാർക്ക് വിവരം ഇല്ല എന്ന് മലയാളി പറയില്ലായിരുന്നു കേട്ടോ. ഇനിയിപ്പോൾ വയനാട് വന്നിട്ട് എന്താണ് ചെയ്യുന്നത്? വർഷത്തിൽ ഒന്നോ രണ്ടോ തവണ റോഡ് ഷോ. മണ്ഡലത്തിലെ എംപി വരുന്നതിനു നാട് മുഴുവൻ ഫ്ലെക്സ് . വന്നുകഴിഞ്ഞാലോ മനോരമ ഫോട്ടോഗ്രാഫറുടെ താളത്തിന് ഓരോ കോപ്രായങ്ങൾ..
കേരളത്തിൽ വന്ന് മത്‍സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോകുന്നു, നീന്തുന്നു, തമിഴ്‌നാട്ടിൽ വ്ലോഗാർമാർക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നു.. ഇതെല്ലാം മോശം കാര്യമൊന്നുമല്ല. പക്ഷെ ഇതല്ല ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിക്ക് വേണ്ട മിനിമം യോഗ്യതകൾ. പാർട്ടി സെക്രട്ടറി എന്നനിലയിൽ പാർട്ടി സംവിധാനങ്ങളെ കരുത്തുറ്റത്താക്കിയ നേതാവാണ് പിണറായി വിജയൻ.
അദ്ദേഹം നേരത്തെ മന്ത്രിയും ആയിരുന്നു. ഗുജറാത്ത് വികസന മോഡൽ എന്നത് ലോക ശ്രദ്ധയിൽ കൊണ്ടുവരികയും തുടർച്ചയായി 3 പ്രാവശ്യം ഗുജറാത്ത് മുഖ്യമന്ത്രി ആകുകയും ചെയ്ത ശേഷമാണ് മോദി ഇന്ത്യയെ നയിക്കുന്നത്.പാർട്ടി നേതാവ് എന്നനിലയിൽ പാർട്ടിക്കോ, എംപി എന്ന നിലയിൽ സ്വന്തം മണ്ഡലത്തിനോ വേണ്ടി ഈ കഴിഞ്ഞ 17 വർഷം കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ആളാണ് രാഹുൽ ഗാന്ധി എന്ന് നിസ്സംശയം പറയാം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കെർപ്പെടുത്തിയ കർണാക സർക്കാർ തീരുമാനത്തിനെതിരെ വയനാട്ടിലെ ജനം കഴിഞ്ഞ ആഴ്ചയും സമരം ചെയ്യുന്നത് കണ്ടു. അവർ പറയുന്നത് കർണാടക അതിർത്തി അടച്ചാൽ ഞങ്ങൾക്ക് ജോലിക്ക് പോകാൻ പറ്റില്ല, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു കർണാടകക്ക് പോകാൻ കഴിയില്ല, ആശുപത്രിയിൽ പോകാൻ കർണാടക വേണം, അവശ്യ വസ്തുക്കൾക്ക് കർണാടക വേണം.പക്ഷെ ഇതൊന്നും കാണാനോ കേൾക്കാനോ ആരുമില്ല. സമരം ചെയ്യൽ ആണല്ലോ ഏറ്റവും എളുപ്പം. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളുടെ ഈ അവസ്ഥക്ക് മാറ്റം വരുത്താൻ കഴിയുമോ? വയനാടൻ മോഡൽ വികസനം ലോകത്തിന് കാണിച്ചു കൊടുക്കാൻ കഴിയുമോ? ഒരു മണ്ഡലത്തിലെ പോലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നടപ്പാക്കാൻ കഴിയാത്ത ആൾക്ക് എങ്ങനെയാണ് ഒരു രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ കഴിയുക?
തോൽവിയിൽ ഒളിച്ചോടുന്ന ആൾക്ക് എങ്ങനെയാണ് മുന്നണി സംവിധാനത്തെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ കഴിയുക? ഇപ്പോഴും ഒരു വിഷയം പഠിച്ച് അവതരിപ്പിക്കാൻ പോലും കഴിയുന്നില്ല. അച്ഛന്റ്റെ പേര് എന്താണ് എന്ന് ചോദിക്കുമ്പോൾ വീട്ടിൽ ഒരു പട്ടിയുണ്ട് എന്ന രീതിയിലാണ് പുള്ളിയുടെ മറുപടി. ഏതെങ്കിലും ഒരു മേഖലയിൽ എങ്കിലും കഴിവ് തെളിയിച്ചിട്ട് പോരേ ഇന്ത്യൻ പ്രധാനമന്ത്രി കസേരയിൽ കയറി ഇരിക്കാൻ. മുസ്ലിം ലീഗ് സഹായം കൊണ്ട് ഇനിയും കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് ജയിക്കുമായിരിക്കും. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം അധികാരം നിലനിർത്തിയാൽ മുസ്ലിം ലീഗ് മിക്കവാറും മറുകണ്ടം ചാടിയേക്കും.
അങ്ങനെ വന്നാൽ കേരളത്തിൽ നിന്ന് പോലും രാഹുൽ ഗാന്ധിക്ക് വിജയിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും. ശക്തനായ ഒരു പ്രതിപക്ഷ നേതാവ് ജനാധിപത്യ ഇന്ത്യക്ക് ആവശ്യമാണ്. പക്ഷെ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആയാൽ മാത്രം മതി എന്നാണ് ശരീര ഭാഷ. നെഹ്‌റു കുടുംബത്തിലെ അംഗമായത് കൊണ്ട് ഇന്ത്യയിലെ ജനം പ്രധാനമന്ത്രി കസേരയിൽ ഇരിക്കാൻ താൻ യോഗ്യനാണ് എന്നാണ് പുള്ളി കരുതുന്നത്.
ഇത് മതരാഷ്ട്രം അല്ല, കുടുംബ വാഴ്ചയും അല്ല, ജനാധിപത്യ രാജ്യമാണ്. PR വർക്ക് കൊണ്ട് കുറച്ചൊക്കെ ജനത്തെ പറ്റിക്കാമായിരിക്കും, പക്ഷെ അത് എപ്പോഴും പറ്റുമെന്ന് കരുതരുത്. നിലവിൽ രാഹുൽ ഗാന്ധി ഇന്ത്യക്കാർക്ക് ഒരു കോമഡി കഥാപാത്രം ആണ്. കേരളത്തിന് പുറത്ത് ജീവിക്കുന്നവർക്ക് അത് മനസിലാകും. അങ്ങനെ ആയതിനു കാരണവും അദ്ദേഹം തന്നെയാണ്. കോമഡി കഥാപാത്രത്തിൽ നിന്ന് നായകനാകാൻ ഒത്തിരി അധ്വാനിക്കണം, ഇന്ത്യയെ അറിയണം, ഒരു വികസന മോഡൽ കാണിച്ചു കൊടുക്കണം അല്ലെങ്കിൽ നേതാവ് എന്ന നിലയിൽ കരുത്ത് കാണിക്കണം. അല്ലാതെ ഇന്ത്യക്കാർ അംഗീകരിക്കില്ല. അല്ലെങ്കിൽ മുസ്ലിം ലീഗിന്റെ കാരുണ്യത്തിൽ എന്നും വയനാടൻ പ്രധാനമന്ത്രിയായി തുടരേണ്ടിവരും .”
Post Your Comments