KeralaLatest NewsNewsInternational

2 മാസത്തെ ഇടവേളയ്ക്ക് ശേഷം അൻവർ മടങ്ങിയെത്തുന്നു; നാഥനില്ലാ കളരിയായ നിലമ്പൂർ ഇനിയെങ്ങോട്ട്?

അന്‍വറിൻ്റെ വിദേശയാത്രയ്ക്ക് പിന്നിൽ?

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നാഥനില്ലാക്കളരിയായി മാറിയിരുന്നു നിലമ്പൂർ. വിദേശത്തായിരുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ സ്വന്തം തട്ടകത്തിൽ തിരിച്ചെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. കോൺഗ്രസും ലീഗും ഉയർത്തിയ ആരോപണങ്ങൾക്ക് അൻവർ തന്നെ മറുപടി നൽകുമെന്നും നേതൃത്വം വ്യക്തമാക്കി.

Also Read:നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് ആറ്മാസ സമയം കൂടി അനുവദിച്ച് സുപ്രിംകോടതി

കിട്ടേണ്ടവർക്കിട്ട് അൻവർ വരുമ്പോൾ നല്ലത് കിട്ടുമെന്നാണ് പാർട്ടിക്കുള്ളിലുള്ളവർ പറയുന്നത്. പാര്‍ട്ടി സംസ്ഥാന-പ്രാദേശിക നേതാക്കളുമായി അന്‍വര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നാണ് നേതൃത്വം വ്യക്തമാക്കിയത്. ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ വിശദീകരിച്ചിരുന്നു.

തദ്ദേശ തരഞ്ഞെടുപ്പിന് പിന്നാലെയാണ് അൻവർ വിദേശത്തേക്ക് യാത്ര തിരിച്ചത്. 2 മാസത്തോളമായിട്ടും ആളെ തിരിച്ച് നാട്ടിലെങ്ങും കാണാതായതോടെ കോൺഗ്രസ് ‘അൻവറെ കാണാനില്ലെന്ന്’ കാണിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവർ എന്തുകൊണ്ട് മടങ്ങിയെത്തുന്നില്ല എന്ന ചോദ്യം കോൺഗ്രസ് ആയുധമാക്കിയതോടെ സി പി എം വെട്ടിലായി. ഇതാണ് അൻവറിൻ്റെ പെട്ടന്നുള്ള മടങ്ങിവരവിന് പിന്നിലെ കാരണമെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button