നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. അത് അവസാന ഊഴമാണെന്നും ഇനിയൊരു അവസരം ഇതിനായി നൽകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് നൽകിയ ഹർജിയിന്മേലാണ് കോടതിയുടെ തീരുമാനം. പ്രോസിക്യുഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകളും, പ്രോസിക്യുട്ടർ ഹാജരാവാത്തതിനാലുമാണ് നിർദേശിച്ച സമയത്തിന് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയാത്തതെന്നായിരുന്നു ഹർജിയിലെ വാദം. ഇത് രണ്ടാം തവണയാണ് വിചാരണ പൂർത്തിയാക്കാനുള്ള സമയത്തിൽ ഇളവ് നൽകുന്നത്.
കേസിൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം വിചാരണ നീണ്ടു പോകുകയും സമയം നീട്ടി നൽകുകയുമായിരുന്നു.
Post Your Comments