പാറ്റ്ന : ബീഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണമായി നടപ്പിലാക്കി എൻഡിഎ സർക്കാർ. സംസ്ഥാനത്ത് വാക്സിൻ വിതരണം സൗജന്യമായി നടപ്പാക്കുമെന്ന വാഗ്ദാനമാണ് ബിജെപി പാലിച്ചിരിക്കുന്നത്.
സർക്കാരെന്നോ സ്വകാര്യ മേഖലയെന്നോ വ്യത്യാസമില്ലാതെ ബീഹാറിൽ സൗജന്യമായി വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിതീഷ് കുമാർ അധ്യക്ഷനായ യോഗത്തിലാണ് രണ്ടാം ഘട്ട വാക്സിനേഷൻ സൗജന്യമായി നടപ്പിലാക്കാൻ തീരുമാനമായത്. ബീഹാറിൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ വാക്സിനേഷൻ സൗജന്യമായിരിക്കുമെന്നും എല്ലാ ചിലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും യോഗത്തിന് ശേഷം നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Read Also : വിവസ്ത്രയായി നിന്ന് പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി മഴപോലെ പെയ്യും
രണ്ടാം ഘട്ട വാക്സിനേഷന്റെ ആദ്യ ഡോസ് നിതീഷ് കുമാറാണ് സ്വീകരിച്ചത്. തന്റെ 70-ാം പിറന്നാൾ ദിനമായ ഇന്ന് പാറ്റ്നയിലെ ഐജിഐഎംഎസിൽ ഉച്ചയ്ക്ക് 1 മണിയോടെയാണ് നിതീഷ് കുമാർ വാക്സിൻ സ്വീകരിച്ചത്.
Post Your Comments