തൃശൂര്‍ : മെട്രോമാന് ഇ. ശ്രീധരന് പിന്നാലെ പ്രമുഖ ഫുട്ബോള്‍ പരിശീലകന് ടി.കെ. ചാത്തുണ്ണി ബിജെപിയിലേക്ക്. കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം അംഗത്വം സ്വീകരിക്കും.
വിജയ യാത്ര അവസാനിക്കുമ്പോഴേക്കും നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുമെന്ന് കെ. സുരേന്ദ്രന് നേരത്തെ അറിയിച്ചിരുന്നു. മലപ്പുറത്തുവെച്ച് ഇ. ശ്രീധരന് ബിജെപിയില്‍ അംഗത്വമെടുക്കുകയും വിജയയാത്രയുടെ ഭാഗമാകുകയും ചെയ്തിരുന്നു.
Read Also : മോദി സർക്കാർ ഇടപെട്ടു; വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം, ഗുരുവായൂരിന് ഇനി പുതിയ മുഖം
വികസന പ്രവര്‍ത്തനങ്ങളോടുള്ള ബിജെപിയുടെ സമീപനമാണ് ആ പാര്‍ട്ടിയോട് തന്നെ അടുപ്പിച്ചതെന്ന് ടി.കെ. ചാത്തുണ്ണി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments