KeralaLatest NewsNewsIndia

പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു; 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു !

2021 ഏപ്രിൽ 6ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാർത്ഥികൾക്കായുള്ള കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ജനപക്ഷം (സെക്യൂലർ). ഏപ്രിലിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി പി. സി. ജോർജിനെ പ്രഖ്യാപിച്ചു. ഷോൺ ജോർജ് ആണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

‘2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി ശ്രീ. പി. സി. ജോർജിനെ പ്രഖ്യാപിക്കുന്നു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച്‌ 3-ന് കോട്ടയത്ത്‌ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ്. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. ഇ.കെ.ഹസ്സൻകുട്ടി, ചെയർമാൻ’ പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഷോൺ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

Also Read:തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തു കളിക്കുന്നു , രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ എന്നെ തോൽപ്പിക്കാനാകില്ല : മമത

അതേസമയം, ഇന്നലെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മൂന്ന് മുന്നണികളിലും ചർച്ചകൾ തകൃതിയായി നടക്കുകയാണ്. ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങളിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ മത്സരിക്കുമെങ്കിലും പ്രഖ്യാപനങ്ങൾ നടന്നിട്ടില്ല. ബിജെപിയിൽ നിന്നും കെ. സുരേന്ദ്രൻ അടക്കമുള്ളവർക്കും സാധ്യതയുണ്ട്.

ജനപക്ഷം സെക്യൂലറിന്റെ സ്ഥാനാർഥിയായ തന്നെ ആർക്കും പിന്തുണയ്ക്കാമെന്ന് പി സി ജോർജ് തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിക്കോ യു.ഡി.എഫിനോ, എൽ.ഡി.എഫിനോ ആർക്കും പിന്തുണയ്ക്കാം. ട്വന്റി 20 അടക്കമുള്ളവരുമായി ചർച്ച നടത്തി. അവരുടെ സേവനം മാതൃകാപരമാണ്. അത് വ്യാപിപ്പിക്കും. തത്ക്കാലം മറ്റുമുന്നണികളുമായി ചർച്ചയില്ല. എൻ.ഡി.എയുമായി കൈകോർക്കുന്ന കാര്യത്തിൽ കെ. സുരേന്ദ്രൻ വിളിച്ചാൽ ആലോചിക്കുമെന്നും പി.സി ജോർജ് പറഞ്ഞു.

https://www.facebook.com/shonegeorgeofficial/posts/3720618918027189

shortlink

Related Articles

Post Your Comments

Related Articles


Back to top button