Latest NewsKerala

സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രോത്സവ വേദിയിൽ പ്രകടനം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമൽ

ഒരു സംഘടനയുടെയും പേരിലല്ല പ്രതിഷേധമെന്നും സിനിമാപ്രേമികളും വിദ്യാര്‍ഥികളുമടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കണ്ണൂർ: യുപിയിലെ ഹത്രാസിലേക്ക് പോകുമ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിതോത്സവ വേദിയിൽ പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ഛയത്തിന്റെ മുറ്റത്താണ് സംഘം പ്രതിഷേധം പ്രകടിപ്പിച്ചത്. ഒരു സംഘടനയുടെയും പേരിലല്ല പ്രതിഷേധമെന്നും സിനിമാപ്രേമികളും വിദ്യാര്‍ഥികളുമടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

പ്രതിഷേധക്കാർ മേള നടക്കുന്ന ലിബര്‍ട്ടിയിലെ പ്രധാന കവാടത്തിന് ഇരുപുറവും നിന്ന് കാപ്പന്റെ ചിത്രവും പ്ലക്കാര്‍ഡും ഉയര്‍ത്തി. പിന്നീട് ഓപ്പണ്‍ഫോറം നടക്കുന്ന വേദിയിലേക്ക് എത്തി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചു. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് ഇവർ സംസാരിച്ചു. നിങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് വ്യക്തിപരമായി ഐക്യദാര്‍ഢ്യം ഉള്ളയാളാണ് താനെന്ന് കമല്‍ പ്രതിഷേധക്കാരെ അറിയിച്ചു.

തുടര്‍ന്ന് പ്രധാന ഗേറ്റിനു സമീപം മുദ്രാവാക്യം വിളിച്ച സമരക്കാർ പിരിഞ്ഞ് പോയി. ജെ എൻ യു മാതൃകയിലുള്ള മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. അർബൻ നക്സലുകൾക്ക് സംഭവത്തിന് പിന്നിൽ പങ്കുള്ളതായാണ് ആരോപണം. ഇവരുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കമലിന്റെ നടപടിയാണ് ഇപ്പോൾ വിവാദമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button