Latest NewsKeralaNews

‘ദേശീയതയെയും ഹിന്ദുത്വത്തെയും ഏറ്റവും കൂടുതൽ അറപ്പോടെ കാണുന്നയാളാണ് കമൽ എന്ന കമാലുദ്ദീൻ’: വിമർശിച്ച് കാഭാ സുരേന്ദ്രൻ

കൊച്ചി: മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ആർ.ആർ.ആറിനെ പരിഹസിച്ച സംവിധായകൻ കമലിന് മറുപടിയുമായി കാഭാ സുരേന്ദ്രൻ. ആർ.ആർ.ആർ ഹിന്ദുത്വ അജണ്ടയാണെന്ന് പറഞ്ഞ കമലിനെ വിമർശിക്കുകയാണ് കാഭാ സുരേന്ദ്രൻ. ദേശീയതയെയും ഹിന്ദുത്വത്തെയും ഏറ്റവും കൂടുതൽ അറപ്പോടെ കാണുന്നയാളാണ് സിനിമ സംവിധായകൻ കമൽ എന്ന കമാലുദ്ദീൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് കടുത്ത ദേശീയ വിരുദ്ധനും വർഗീയവാദിയുമായി എന്നതിൻ്റെ കാരണം അദ്ദേഹത്തിൻ്റെ സ്വഭാവത്തിലും വിശ്വാസത്തിലുമുണ്ടെന്നും ഇദ്ദേഹം പറയുന്നു.

രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ ഇന്ത്യയ്ക്ക് അഭിമാനമായി ലോകവേദിയിൽ തലയുയർത്തി നിൽക്കുകയാണ്. എംഎം കീരവാണി സംഗീതം നൽകിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലൂടെ വർഷങ്ങൾക്ക് ശേഷം ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനമാകുന്ന ഈ വാർത്തയിൽ, സംവിധായകൻ കമലിന് അത്ര സന്തോഷമൊന്നും ഇല്ല. ആർ ആർ ആറിലുള്ളത് ഹിന്ദുത്വ അജണ്ട ആണെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന സമയം, ഓസ്കർ പുരസ്കാരത്തെ വിമർശിച്ച കമലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നിരുന്നു.

‘സെങ്കി നാട്ടു നാട്ടു, സെങ്കി ആർആർആർ, സെങ്കി ഓസ്കാർ കമ്മിറ്റി’ – ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയും സംവിധായകൻ കമലിനെ പരിഹസിക്കുന്നു. ‘കമാലുദ്ധീൻ.. ഒരു മൂലക്കിരുന്നു കരയുന്നുണ്ട്, വോട്ടിംഗ് മെഷ്യൻ ക്രമക്കേട് തന്നെയാണ്, തോറ്റത് ഓസ്കർ ആണ്’ ഇങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button