KeralaLatest News

കേരള രാഷ്ട്രീയത്തിൽ പച്ചയും ചുവപ്പും തമ്മിൽ കലരുമോയെന്ന് കാത്തിരുന്ന് കാണാം: കെ.ടി. ജലീൽ

കേരള രാഷ്ട്രീയത്തിൽ പച്ചയും ചുവപ്പും തമ്മിൽ കലരുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് കെ.ടി. ജലീൽ എം.എൽ.എ. ലീഗിന്റെ ശക്തി അറിയുന്നതിനാലാണ് സിപിഎം ആവർത്തിച്ച് ക്ഷണിക്കുന്നതെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് ആയിരുന്നു ജലീലിന്റെ മറുപടി.

പച്ചകലർന്ന് ചുവപ്പിലേക്കെന്ന ആത്മകഥയുടെ പ്രകാശനത്തിനായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ എത്തിയതായിരുന്നു ജലീൽ. മലപ്പുറത്തെ തന്റെ ആദ്യ 25 വർഷത്തെ ജീവിതമാണ് പുസ്തകത്തിൽ പറയുന്നത്.

സോളർ കേസടക്കമുള്ള രാഷ്ട്രീയം രണ്ടാംഭാഗം പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.പുസ്തകം സംവിധായകൻ കമൽ,, ആ‍ർ.ജെ. സിന്ധുവിന് നൽകി പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button