Latest NewsKerala

സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമല്‍, മീ ടുവിനേക്കാൾ നാണക്കേടാണോ എന്ന് സോഷ്യൽ മീഡിയ

കൊല്ലം: നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് കമൽ പറഞ്ഞു.സുരേഷ് ​ഗോപിയെ നയിക്കുന്നത് സവർണബോധമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കമൽ.

‘എന്റെ സഹപ്രവർത്തകനായ, ഈ കൊല്ലത്തുകാരനായ, വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് നിർദേശിച്ച ആ മനുഷ്യനേപ്പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ നമുക്ക് ലജ്ജയുണ്ട്. അദ്ദേഹത്തെ നയിക്കുന്നത് സവർണബോധമാണ്.

സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് എന്നുപോലും മറന്നുകൊണ്ട്, അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്ന് പറയുന്നത്. അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരുപക്ഷേ, നടൻ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കെെയുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുൻപിൽ ഇങ്ങനെ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമൻ രഘുവിനു മനസ്സിലായിട്ടില്ല.കാരണം അദ്ദേഹം ഏറെക്കാലം മറ്റേ പാളയത്തിലായിരുന്നു.’-കമൽ പറഞ്ഞു.

അതേസമയം സോഷ്യൽ മീഡിയയിൽ കമലിനെതിരെ നിരവധിപ്പേർ പ്രതിഷേധവുമായി രംഗത്തെത്തി. മീ ടു ആരോപണത്തേക്കാൾ വലിയ നാണക്കേടാണോ സുരേഷ് ഗോപി അയ്യപ്പനെ പൂജിക്കുന്ന തന്ത്രിയായി ജനിക്കണമെന്ന് പറഞ്ഞത് എന്ന് അവർ ചോദിച്ചു. യുവതികളുടെ മാനം പിച്ചിച്ചീന്തുന്നവർ എത്ര മനോഹരമായാണ് മറ്റുള്ളവരുടെ തലയിൽ അതെ ആരോപണം കെട്ടിവെക്കുന്നത് എന്ന് ചിലർ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button