ചെങ്ങന്നൂർ (ആലപ്പുഴ): ദുബൈയിൽ നിന്നെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദു ബിനോയിയെ സായുധസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രധാന പ്രതികളിൽ അഞ്ചുപേർ അറസ്റ്റിൽ ആയിരിക്കുന്നു. പൊന്നാനി ആനപ്പാടി പാലക്കൽ ഫഹദ് (35), എറണാകുളം പറവൂർ മന്നം കാഞ്ഞിരംപറമ്പിൽ അൻഷാദ് ഹമീദ് (30), തിരുവല്ല ശങ്കരമംഗലം വീട്ടിൽ വിനോ വർഗീസ്, കടപ്ര പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്ക്കൽ മാലി കോളനിയിൽ സുബീർ (കൊച്ചുമോൻ-38) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസിെൻറ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയിരിക്കുന്നത്.
ദുബൈയിൽ നിന്ന് പൊതിയിലാക്കി കൊടുത്തയച്ച സ്വർണം ൈകക്കലാക്കാനാണ് യുവതിയെ മാന്നാറിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പാലക്കാട് വടക്കഞ്ചേരിക്ക് സമീപം ഉപേക്ഷിച്ചത്. ഭർത്താവ് ബിനോയിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി സ്വർണത്തിനുവേണ്ടി വിലപേശാനുള്ള തന്ത്രം പാളിയതോടെയാണ് ബിന്ദുവിനെ ഇവർ തട്ടിക്കൊണ്ടുപോയത്.
മൂന്നുതലത്തിലായി നടത്തിയ കുറ്റകൃത്യത്തിൽ 20ലധികം പ്രതികളുണ്ടെന്നും ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുകയുണ്ടായി. ഒന്നര കിലോഗ്രാം സ്വർണമാണ് ബിന്ദുവിെൻറ കൈവശം കൊടുത്ത് വിട്ടത്. തന്നെ ഏൽപ്പിച്ച പൊതി സ്വർണമാണെന്ന് അറിഞ്ഞപ്പോൾ ദുബൈയിൽനിന്നുള്ള യാത്രാമധ്യേ മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു ബിന്ദുവിെൻറ മൊഴി. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡിലായ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തും.
Post Your Comments