KeralaLatest NewsElection NewsNews

മുസ്ലീംലീഗ് വന്നാലും എൻ.ഡി.എ സ്വാഗതം ചെയ്യും – ശോഭാ സുരേന്ദ്രൻ

മത്സരരംഗത്ത് നിന്ന് മാറി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമെന്നും ശോഭ

തിരുവനന്തപുരം : ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലീംലീഗിനെയുൾപ്പെടെയുള്ള പാർട്ടികളെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായും മുസ്ലീംലീഗ് വർഗ്ഗീയപാർട്ടിയാണെങ്കിലും ദേശീയധാര അംഗീകരിച്ച് എൻ.ഡി.എയ്‌ക്കൊപ്പം വരാൻ തയ്യാറായാൽ സ്വീകരിക്കുമെന്നും ബി.ജെ.പി സംസ്ഥാനവൈസ്പ്രസിഡന്റും ദേശീയ നിർവ്വാഹകസമിതിയുമായ ശോഭാസുരേന്ദ്രൻ പറഞ്ഞു.

ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് ശോഭയുടെ പ്രസ്താവന.
കാശ്മീരിൽ ബി.ജെ.പി അവിടുത്തെ നാഷണൽ കോൺഫ്രൻസുമായുൾപ്പെടെ സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പോലീസ് അക്രമികളെ സഹായിക്കുകയാണ് : കെ.സുരേന്ദ്രന്‍

ഏഴ് തിരഞ്ഞെടുപ്പിൽ മത്സരിച്ച തനിക്ക് തല്ക്കാലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാറി നിന്ന് പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താല്പര്യം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഒരു പ്രതിഷേധവുമില്ലെന്നും ശോഭ പറഞ്ഞു. 5000 വോട്ടു കിട്ടിയ സമയത്തുൾപ്പെടെ മത്സരിച്ച തനിക്ക് വിജയപ്രതീക്ഷയുള്ള ഈ സമയത്ത് പാർട്ടിയെ സേവിക്കാനാണ് താല്പര്യം. ഇക്കാര്യത്തിൽ പാർട്ടിയിലെ മറ്റു നേതാക്കളുടെ മാതൃകയാണ് താനും പിന്തുടരുന്നത്.

കഴിഞ്ഞ എട്ടരമാസം മോദിജി നിർദ്ദേശിച്ച പ്രവർത്തനങ്ങൾ താൻ നടത്തുകയായിരുന്നു. മൂന്ന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അത് ഉടനെ പുറത്തിറക്കും. 36 കോളനികളിൽ കോവിഡ് കാലത്ത് സഹായം എത്തിക്കുന്നതിൽ സജീവമായിരുന്നു. 33 കൊല്ലം പ്രവർത്തിച്ചതിനിടയിൽ എട്ടരമാസം വിട്ടു നിന്നുവെന്ന് പറയുകയല്ല, പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന് തയ്യാറെടുക്കയായിരുന്നുവെന്ന് പറയുന്നതാവും ശരിയെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. തനിക്ക് പാർട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്നത് നിഷേധിച്ച ശോഭ, തനിക്ക് വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ പാർട്ടി എന്തെങ്കിലും മാർഗ്ഗം നിർദ്ദേശം നല്കയിട്ടില്ലെന്നും ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകയെന്ന നിലക്കും സംഘപരിവാര പ്രവർത്തകയെന്ന നിലക്കും അതെല്ലാം എനിക്ക് വ്യക്തമാണെന്നും പറഞ്ഞു.

ഇത്തവണ ബി.ജെ.പിയിൽ നിന്ന് ഒരുപാടാളുകൾ ജയിക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവരെയൊക്കെ ജയിപ്പിച്ച് കൈപിടിച്ച് നിയമസഭയിലിരുത്താനാണാഗ്രഹിക്കുന്നതെന്നും ശോഭ വ്യക്തമാക്കി.

സ്ത്രീശാക്തീകരണത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന ഇടത് വലതുമന്നണികൾ അത് പ്രയോഗത്തിൽ കൊണ്ടുവരാൻ വിസമ്മതിക്കുന്നുവെന്നും ഇത് മാത്രമല്ല പുതിയകാര്യമെന്നും പറയുന്നത് പ്രവർത്തിക്കാതെ അറുപത് വർഷമായി കെരളത്തെ ഭരിച്ചുകട്ടുമുടിക്കുകയാണവർ ചെയ്തതെന്നും ശോഭ പറഞ്ഞു. കെ. ആർ. ഗൗരിയമ്മയെമുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയെങ്കിലും പരിഗണിക്കാത സി.പി.എമ്മിനേയും ബി.ജെ.പിയെയും തുലനം ചെയ്യരുതെന്നും ശോഭ ചോദ്യത്തിനുത്തരമായി പറഞ്ഞു. സുഷമസ്വരാജ്, ഉമാഭാരതി, വസുന്ധരരാജസിന്ധ്യ തുടങ്ങിയവരെ മുഖ്യമന്ത്രിയാക്കി മാതൃക കാണിച്ചത് ബി.ജെ.പിയാണെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിന് തീരാ നഷ്ടമാണ്. സ്ത്രീസഹജമായ കാരുണ്യം, വാത്സല്യം, മാതൃസമീപനം തുടങ്ങിയ സമീപനം കൊണ്ട് ഗൗരിയമ്മ രാഷ്ട്രീയത്തെ മാറ്റിമറിക്കുമായിരുന്നുവെന്നും ശോഭപറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഉയർന്നുവന്നിട്ടുള്ള വിഷയങ്ങളിൽ ഇനിയും ബി.ജെ.പി ജാഗരൂകമാകണമെന്നും തനിക്കഭിപായമുണ്ടെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

മാനസികമായി തകർക്കുന്ന രീതിയിൽ മാധ്യമങ്ങളിലും നവമാധ്യങ്ങളിലും വരുന്ന ചില തെറ്റായ പ്രചാരണത്തെ അവഗണിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാർക്‌സിസ്റ്റു പാർട്ടിയുമായി സഹകരിക്കുന്നുവെന്ന വാർത്തയെ ഒരു കോമിക്‌സ് പ്രസിദ്ധീകരണം വായിക്കുന്ന ലാഘവത്തോടെയാണ് കണ്ടതെന്നും ശോഭ പറഞ്ഞു. ശബരിമലക്കേസുകൾ പിൻവലിച്ചത് രാഷ്ട്രീയപരമായി സംഘപരിവാറിന്റെ വിജയമാണെന്നും എടുത്തതെല്ലാം കള്ളക്കേസായിരുന്നുവെന്ന് പൊതുസമുഹത്തിനുബോധ്യപ്പെട്ടുവെന്നും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകയോട് ശോഭസുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button