Latest NewsKeralaNattuvarthaNews

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ; ഇന്ന് ബിജെപി ഹര്‍ത്താല്‍

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം. ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

Read Also : കോവിഡ് വ്യാപനം : കേ​​​ര​​​ളം ഉ​​​ള്‍പ്പെ​​​ടെ പ​​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് കേന്ദ്രസംഘം എത്തും

കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് രാവിലെ 7 മണിക്ക് വയലാറിൽ എത്തും. ഇന്നലെ രാത്രിയാണ് ചേർത്തല വയലാറിൽ ആർഎസ്എസ് -എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകൻ നന്ദുവാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റു.

സംഘർഷ സാധ്യത കണക്കിലെടുത്ത് വയലാറിൽ വൻ പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button