ന്യൂഡല്‍ഹി : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ ഉന്നതതല സംഘത്തെ അയച്ചു. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം വര്‍ധിച്ചതോടെയാണ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയച്ചത്.
Read Also : ഈ മന്ത്രം ജപിച്ചോളൂ നിത്യവിജയിയാകും
രോഗവ്യാപനം കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഏഴു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിട്ടുമുണ്ട്. അതിനിടെ, കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടം മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ജമ്മു കാഷ്മീര്‍ എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഓരോ സംഘത്തെയും നയിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കേന്ദ്രസംഘം സ്ഥിതിഗതികള്‍ വിലയിരുത്തും.
വൈറസ് വ്യാപനം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വൈറസ് വ്യാപനം നടക്കുന്ന ജില്ലകളില്‍ ഉള്‍പ്പെടെ നിരന്തരം സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലായി കണ്ടെ ത്തിയ സംസ്ഥാനങ്ങളില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. പോസിറ്റീവായി കണ്ടെത്തുന്നവരുമായി സമ്പർക്കം പുലര്ത്തിവരെയും കര്‍ശനമായി കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments