ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളിയതോടെ കേരളത്തിലെ പാര്‍ട്ടിനേതാക്കളും അണികളും നിരാശയിലാണ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും നാളുകള്‍ മാത്രമാണ് ഉള്ളത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഉറച്ച വിജയപ്രതീക്ഷയിലുമാണ് സിപിഎം. ചൂടുപിടിച്ച പ്രചാരണത്തിന് നേതാക്കളുടെ മുന്‍നിരയില്‍ തന്നെ ബിനീഷ് കോടിയേരി ഉണ്ടാകേണ്ടതായിരുന്നു. ബിനീഷ് കോടിയേരി കഴിഞ്ഞ മാസം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് ജാമ്യം ലഭിക്കുമെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള തലമുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയത് എല്ലാവരേയും നിരാശയിലാക്കി.
Read Also : അമ്മയെ കഴുത്തുഞെരിച്ചു കൊന്ന് ഒരു കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു; 24കാരനും സംഘവും പിടിയിൽ
എന്‍ഫോഴ്സ്മെന്റ് വിഭാഗം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ബെംഗളൂരു സെഷന്‍സ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് 100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റിലാണ്.
ബിനീഷിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് തള്ളുന്നത്. നാളെ ബിനീഷിന്റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ തീരുമാനം. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29 നാണ് ബിനീഷിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ മരവിപ്പിച്ചിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇത്. അതിനു ശേഷമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
Post Your Comments