വിവാഹത്തിന് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിലായ മകൻ സുഹൃത്തുക്കളുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സരോജ് നഗര്‍ കോളനിയിലാണ് സംഭവം. മകന്‍ യോഗേഷ് വര്‍മയെന്ന 24കാരനാണ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നത്.
കാഞ്ചന്‍ വെര്‍മ എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് യോഗേഷ് ആറ് മാസം മുമ്പ് സോനം എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. ഇതിനു ശേഷം വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ജോലിയില്ലാത്തതിനാല്‍ സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതോടെ സഹായത്തിനായി യോഗേഷ് അമ്മയെ സമീപിച്ചിരുന്നു. എന്നാൽ അമ്മ സഹായിച്ചില്ല. ഇതിൽ അമർഷം പൂണ്ടാണ് യോഗേഷ് അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. ഇതിനായി സുഹൃത്തായ തനുജ്, ഇയാളുടെ കാമുകി ഷേജല്‍ ചൗഹാന്‍, യോഗേഷിന്റെ ഭാര്യ സോനം എന്നിവരുടെ സഹായവും ഉണ്ടായിരുന്നു.
read also:ചർച്ചകൾ പരാജയം; നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്
യോഗേഷിന്റെ ഭാര്യ സോനം ഗര്‍ഭിണിയാണ്. വെള്ളിയാഴ്ച്ച ഭാര്യയെ ആശുപത്രിയില്‍ ആക്കിയതിന് ശേഷം യോഗേഷ് തനുജിനും ഷേജലിനുമൊപ്പം അമ്മയുടെ അടുത്തേയ്ക്ക് പോയി.വീട്ടിലേക്ക് ആരെങ്കിലും വരുന്നെങ്കില്‍ മുന്നറിയിപ്പ് നല്‍കാനായി വീട് എത്തുന്നതിന് അല്‍പ്പം മുമ്പിലായി ഷേജലിനെ വഴിയില്‍ നിര്‍ത്തി. ഇതിനു ശേഷം യോഗേഷും തനുജും ചേര്‍ന്ന് വീട്ടിലേക്ക് കയറി. ആ സമയം കാഞ്ചന്‍ മാത്രമായിരുന്നു വീടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും തന്റെ വസ്ത്രങ്ങള്‍ എടുക്കാനുണ്ടെന്ന് പറഞ്ഞെത്തിയ മകനേയും കൂട്ടുകാരനേയും കാഞ്ചന്‍ വീട്ടിനകത്തേക്ക് കയറ്റി. എന്നാൽ വീട്ടിനുള്ളിലേയ്ക്ക് പ്രവേശിച്ച യോഗേഷ് കാഞ്ചന്‍ ധരിച്ചിരുന്ന സാരി കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം അബോധാവസ്ഥയിലായ കാഞ്ചനെ കുളിമുറിയില്‍ കൊണ്ടിട്ടു. അവിടെ വീണാണ് മരണമെന്ന് വരുത്തി തീർക്കാൻ കുളിമുറിയിലെ പൈപ്പ് പൊട്ടിച്ചിട്ടു. ശേഷം വീട്ടില്‍ നിന്നും ആഭരണങ്ങളുമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
read also:സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിന് സാധ്യത, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
വീടിന്റെ മുന്‍വാതില്‍ തുറന്നിരിക്കുന്നത് കണ്ട അയല്‍വാസിയാണ് കുളിമുറിയില്‍ കാഞ്ചനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ യോഗേഷിനേയും ഭാര്യയേയും കൂട്ടാളികളേയും പിടികൂടി. ഇവരില്‍ നിന്നും ഒരു കോടി രൂപയുടെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കണ്ടെടുത്തു.
Post Your Comments