Latest NewsNewsIndia

വീഡിയോ കോളില്‍ നഗ്നനാവാന്‍ പ്രലോഭിപ്പിച്ചു; വിവാഹവാഗ്ദാനത്തിനു പിന്നാലെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം

ഫെബ്രുവരി ഏഴിന് ചെയ്ത വീഡിയോ കോളാണ് പരാതിക്ക് ആധാരം

ബംഗളൂരു: വൈവാഹിക സൈറ്റ് വഴി പരിചയപ്പെടുകയും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്ത ശേഷം യുവാവിൽ നിന്നും‌ ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം. വീഡിയോ കോളിൽ നഗ്നനായി പ്രത്യക്ഷപ്പെടാൻ പ്രലോഭിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് യുവാവിന്റെ പരാതി.

ബംഗളൂരുവിലാണ് സംഭവം. സോഫറ്റ് വെയര്‍ എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രേയ എന്ന യുവതിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത യുവതി, ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഇതിനോടകം 20,000 രൂപ യുവതിക്ക് നല്‍കിയതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

read also:കുട്ടനാട് സീറ്റ് കുടുംബ സ്വത്തല്ല, ചാണ്ടിയുടെ അനിയന് എന്താണ് യോഗ്യത? ബിഡിജെഎസ് ബിജെപിയുടെ വായിലെ ചോക്ലേറ്റാവരുത്

ഫെബ്രുവരി ഏഴിന് ചെയ്ത വീഡിയോ കോളാണ് പരാതിക്ക് ആധാരം. വീഡിയോ കോളിനിടെ യുവതി നഗ്നതാ പ്രദര്‍ശനം നടത്തി. സമാനമായ നിലയില്‍ നഗ്നതാ പ്രദര്‍ശനം നടത്താന്‍ യുവാവിനോട് ആവശ്യപ്പെട്ടു. ഇത് റെക്കോര്‍ഡ് ചെയ്ത യുവതി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതുവരെ 20000 രൂപ നല്‍കി. കൂടുതല്‍ പണം ചോദിച്ചതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button