
ആലപ്പുഴ: മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയ പിണറായി സർക്കാരിന് ഭരണത്തിൽ തുടര്‍ച്ചയുണ്ടാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ദുരിത കാലത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചു. ഇതാണ് വോട്ടായി മാറിയതെന്നും പറഞ്ഞ വെള്ളാപ്പാള്ളി സ്ഥാനാര്‍ഥി നിര്‍ണ്ണയം കഴിഞ്ഞതിന് ശേഷം എസ്.എന്‍.ഡി.പി യോഗം നിലപാട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
read also:ആകെ മരണം 4061; ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമൂഹ്യ നീതി പാലിച്ചോ എന്നത് കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനമെന്നു അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുന്ന സിപിഐ നിലപാട് നല്ലതാണെന്നും കൂട്ടിച്ചേർത്തു. ”ചേര്‍ത്തലയില്‍ തിലോത്തമനെ ഒഴിവാക്കി ആരെ കൊണ്ട് വരുമെന്നും അദേഹം ചോദിച്ചു. തിലോത്തമന്‍ ജനകീയനാണ്. ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഐ ഒന്നുകൂടി ചിന്തിക്കണം. ആരെ സ്ഥാനാര്‍ഥി ആക്കിയാലും ജനങ്ങള്‍ ഉള്‍ക്കൊള്ളണം എന്നില്ല. കുട്ടനാട് സീറ്റ് കുടുംബ സ്വത്തല്ല. ചാണ്ടിയുടെ അനിയന് എന്താണ് യോഗ്യത ? ക്രിസ്ത്യാനി അല്ലാത്ത ഒരാളെ അവിടെ എന്ത് കൊണ്ട് സ്ഥാനാര്‍ഥി ആക്കുന്നില്ല. ബിഡിജെഎസിന് നല്‍കിയ വാക്കുകള്‍ ബിജെപി പാലിച്ചില്ല. ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബി.ഡി.ജെ.എസ് നോക്കണമെന്നും” അദ്ദേഹം പറഞ്ഞു.
‘എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് സത്യമാണ്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് മാഷ് പറഞ്ഞത്. വിശ്വാസികളെ മാറ്റി നിര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരാന്‍ പോകുന്നില്ല. ഗോവിന്ദന്‍ മാസ്റ്ററെ ക്രൂശിക്കാന്‍ ശ്രമം നടന്നു.” വെള്ളാപ്പള്ളി പറഞ്ഞു
Post Your Comments