ന്യൂ ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന റെക്കോർഡ് നേട്ടം വാട്ട്‌സ്ആപ്പ്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയെ പിന്തള്ളി സൂം എന്ന കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ സ്വന്തമാക്കി.
സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ ആപ്ലിക്കേഷന്റെ നിർമാതാക്കൾ. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ കൂടുതലായി ആശ്രയിച്ചതോടെയാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയത്.സ്‌റ്റോറില്‍ 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍,മാത്രമല്ല അവയുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു.
Also read : കോവിഡ് 19 വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്‍ക്കും
സൂമിന്റെ അടിസ്ഥാന പതിപ്പിലെ ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളിലൂടെ ഒരേ സമയം 50പേരെ വരെ കോളില്‍ പങ്കുചേരാൻ അനുവദിക്കുന്നു. ഇതോടെയാണ് ഞൊടിയിടയിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ ഇഷ്ട ആപ്ലിക്കേഷനായി സൂം മാറിയത്. നിലവില്‍ വിപണിയില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഒരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഒരേയൊരു അപ്ലിക്കേഷൻ സൂം മാത്രമേയൊള്ളു എന്നത് ശ്രദ്ധേയം.
Post Your Comments